2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

 എന്റെ റൂമിന്റെ  പുറത്തെ സ്ഥിരം കാഴ്ചയാണിത്, സ്നേഹത്തോടെ കിടന്നുറങ്ങുന്ന രണ്ടു പൂച്ചകള്‍. ഇവരെ ഉറക്കത്തിലല്ലാതെ ഒന്നിച്ചു ഫോട്ടോ എടുക്കാന്‍ വേണ്ടി ഞാന്‍ ശ്രമിച്ചിരുന്നു പക്ഷെ നിരാശയായിരുന്നു ഫലം. ഉണര്‍ന്നു കഴിഞ്ഞാല്‍ പിന്നെ രണ്ടിനെയും ഒന്നിച്ചു കാണാന്‍ കഴിയില്ല നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി എന്നും പറഞ്ഞു രണ്ടും പിരിയും. എന്നാലും  ഉറക്ക്‌  എന്നും ഒരുമിച്ചു മാത്രം. അതിനു കൃത്യ സമയത്ത് ഒത്തുകൂടും...

പകല്‍ കടിനാധ്വനം ചെയ്യുന്നത് കൊണ്ടാണോ എന്നറിയില്ല രാത്രി സുഖമായി  ഉറങ്ങും, ഞങ്ങളുടെ ബഹളമൊന്നും അവരുടെ ഉറക്കിനെ ഭാതിക്കാറില്ല...ആരും ഒച്ച വെക്കണ്ട ഉറങ്ങിക്കോട്ടെ 


ഇവരെങ്കിലും മനസ്സമതാനത്തോടെ  ഉറങ്ങുന്നുണ്ടല്ലോ ഭാഗ്യം .......
ഉറങ്ങട്ടെ സുഖമായി ഉറങ്ങട്ടെ ...........

2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച

Derek Redmond -- Big Slaute For you..

സ്വയം പ്രജോതിതനാവാന്‍  ഒരു വീഡിയോ കാണാം .... ഈ വീഡിയോ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി ....... തീര്‍ച്ചയായും ഇതൊരു നല്ല അനുഭവം നിങ്ങള്‍കും തരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു .. കണ്ടു നോക്കൂ.....

Click here
http://www.youtube.com/watch?v=kZlXWp6vFdE&feature=player_detailpage

Inspiration

ഇവിടെ  ഒരു വീഡിയോ കാണാം  ഇഷ്ടപെട്ടെങ്കില്‍ ഷെയര്‍ ചെയ്യൂ 

Speach Of APJബഹു APJ അബ്ദുല്‍ കാലം 2007 ല്‍ യൂറോപ്യന്‍ പാര്‍ലിമെന്റില്‍ നടത്തിയ ഒരു പ്രസംഗം

 ഇവിടെ വായിക്കാം

2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

കാഴ്ചമനസ്സ് നിറയുന്ന കാഴ്ചകള്‍ 


ഒരായിരം സലൂട്ട് ഈ സ്നേഹത്തിനു, ഈ ബഹുമാനത്തിനു 


ഇവനാണ് യഥാര്‍ത്ഥ വിദ്യാര്‍ത്ഥി 
ഈ സഹോദരിക്കും ഒരു ബിഗ്‌ സലൂട്ട്മനുഷ്യത്വം നിറയുന്ന ഈ കാഴ്ചകള്‍ മനസ്സിന് നല്‍കുന്നത് വല്ലാത്ത  സന്തോഷമാണ് .  സ്നേഹം എന്തെന്ന് പഠിക്കാന്‍  മറന്നു പോകുന്ന വിദ്യാര്‍ത്ഥി സമൂഹത്തിനും, കരുണയും ബഹുമാനവും അറിയാതെ പോവുന്ന കൌമാരങ്ങല്കും അതെന്തെന്നു പഠിപ്പിക്കുന്ന  കാഴ്ചകള്‍ .........